03 October, 2021 03:54:28 PM
തൊടുപുഴ ബിവറേജസ് ഷോപ്പിൽ കത്തിക്കുത്ത്; മൂന്നു ജീവനക്കാർക്ക് പരിക്ക്
തൊടുപുഴ: ബിവറേജസ് ഷോപ്പിലുണ്ടായ കത്തിക്കുത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. തൊടുപുഴ പോലീസ് സ്റ്റേഷന് സമീപത്തെ ബീവറേജസ് ഷോപ്പിലാണ് സംഭവമുണ്ടായത്. മദ്യം വാങ്ങാനെത്തിയ മുട്ടം മലങ്കര സ്വദേശി ജോസ് ബിവറേജസ് ഷോപ്പിലെ ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മദ്യം പൊതിഞ്ഞുനല്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.