29 September, 2021 04:47:57 PM


കട്ടപ്പനയില്‍ പതിനാലു വയസ്സുകാരി മരിച്ച നിലയിൽ; മരണത്തില്‍ ദുരൂഹത



കട്ടപ്പന: പതിനാലു വയസ്സുകാരി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.ജാര്‍ഖണ്ഡ് സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകളാണ് മരണപ്പെട്ടത്. മൂന്നാഴ്ചയ്ക്കു മുന്‍പാണു പെൺകുട്ടിയും കുടുംബവും ജോലിക്കായി ഇവിടെ എത്തിച്ചേര്‍ന്നത്. മേട്ടുക്കുഴിയിലെ ഏലത്തോട്ടത്തിലാണ് ഇവര്‍ താമസമാക്കിയത്. രാവിലെ മുതല്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിനു സമീപത്തുള്ള ഭാഗത്താണ്  മൃതദേഹം കണ്ടു കിട്ടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K