28 September, 2021 11:33:03 AM
'നഗ്‌നവീഡിയോ പ്രചരിപ്പിക്കും': ഭീഷണിയുമായി മോൻസൻ ബ്ലാക്ക്‌മെയിൽ ചെയ്തെന്ന് യുവതി
ആലപ്പുഴ: ബലാത്സംഗത്തിന് ഇരയായ യുവതിയെ നഗ്ന വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് മോൻസൺ മാവുങ്കൾ ഭീഷണിപ്പെടുത്തിയതായി പരാതി. കുടുംബത്തെ ഹണിട്രാപ്പിൽ കുടുക്കുമെന്നും ബലാത്സംഗ പരാതി പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം. മോൻസന്‍റെ ബിസിനസ് പങ്കാളിയായ ആലപ്പുഴ സ്വദേശി ശരത്തിനെതിരെ നൽകിയ പരാതി പിൻവലിക്കണമെന്നായിരുന്നു ആവശ്യം.
പെൺകുട്ടിയെയും സഹോദരനെയും ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെെടുത്തുകയായിരുന്നു. തുടർന്ന് പരാതി പിൻവലിക്കാതെ വന്നതോടെ ഗുണ്ടകളെ അയക്കുകയായിരുന്നു. തേവര പൊലീസിൽ നൽകിയ പരാതിയിൽ പാതിവഴിയിൽ പിന്നീട് അന്വേഷണം നിലക്കുകയായിരുന്നു.പൊലീസിലെ ഉന്നതനാണ് കേസുകൾ ഒതുക്കി തീർത്തതെന്നും യുവതി ആരോപിക്കുന്നുണ്ട്.