25 September, 2021 01:06:27 PM
ആലപ്പുഴയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു; കൊവിഡ് രോഗി മരിച്ചു
ആലപ്പുഴ: എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി.പിള്ള (65) ആണ് മരിച്ചത്. ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ ശനിയാഴ്ച പുലർച്ചയോടെയാണ് അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലൻസിലുണ്ടായിരുന്ന മൂന്ന് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം.