24 September, 2021 10:48:57 AM
ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ആക്രമണം; യുവതി മരിച്ചു
മൂന്നാർ: ബൈക്ക് യാത്രികർക്ക് നേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. ഇന്ന് പുലർച്ചെ ഇടുക്കി, ആനയിറങ്കൽ എസ് വളവിലാണ് സംഭവം. ചട്ട മൂന്നാർ സ്വദേശി വിജി ആണ് മരിച്ചത്. വിജിയും ഭർത്താവ് കുമാറും യാത്ര പോകുന്നതിനിടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും തിരികെ മുന്നാറിലേയ്ക് വരുന്നതിനിടെയാണ് അപകടം നടന്നത്.