21 September, 2021 10:06:24 AM
കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന നഴ്സിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
ആലപ്പുഴ: കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം. വണ്ടാനം മെഡിക്കൽ കോളജിലെ നഴ്സിനെ നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിൽ എത്തിയവർ കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. പോലീസ് പെട്രോൾ വാഹനം കണ്ട് പ്രതികൾ രക്ഷപെട്ടു. പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി.