14 September, 2021 09:12:56 AM
എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്നോടിയ ആള് ഡാമില്‍ വീണ് മരിച്ചു
ഇടുക്കി: എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്നോടിയയാള്‍ ഡാമില്‍ വീണ് മരിച്ചു. കുളമാവ് സ്വദേശി ബെന്നി(47)ആണ് മരിച്ചത്. ഇയാള്‍ അനധികൃതമായി മദ്യം വിറ്റിരുന്നതറിഞ്ഞാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. എക്സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ ബെന്നി കാൽ വഴുതി ഡാമിൽ വീഴുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് ബെന്നിയുടെ മൃതദേഹം പുറത്തെടുത്തത്.