02 September, 2021 01:39:17 PM


'സർ, മാഡം' വിളികള്‍ വേണ്ട; വേറിട്ട തീരുമാനവുമായി മാത്തൂർ പഞ്ചായത്ത് ഭരണ സമിതി



പാലക്കാട്: മാത്തൂർ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കി ഭരണ സമിതി. പഞ്ചായത്തിലേക്കുള്ള അപേക്ഷകളിലും, കത്തിടപാടുകളിലും സർ, മാഡം എന്ന്  അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കുന്നതിനും തീരുമാനമായി. ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് സർ, മാഡം വിളിയെന്ന് ഭരണസമിതി നിരീക്ഷിച്ചു.


മാത്തൂർ പഞ്ചായത്തിലേക്ക് അപേക്ഷയുമായി എത്തുന്നവര്‍ ഇനി മുതല്‍ സാര്‍, മാഡം എന്ന അഭിസംബോധന എഴുതേണ്ടതില്ല. ബ്രിട്ടീഷ് വാഴ്ച ഉപേക്ഷിച്ചു പോയ ശീലങ്ങൾ മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തിലാണ് നടപടിയെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഔദ്യോഗിക അഭിസംബോധന എങ്ങനെയെന്നതിലും പ‍ഞ്ചായത്തിന് നിലപാടുണ്ട്. സര്‍, മാഡം വിളികള്‍ക്ക് പകരം ഔദ്യോഗിക സ്ഥാനങ്ങൾ അഭിസംബോധനയായി ഉപയോഗിക്കാമെന്നാണ് ഭരണ സമിതിയുടെ തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K