25 August, 2021 08:27:26 PM


പാലക്കാട് ജില്ലയില്‍ 39 ഗ്രാമ പഞ്ചായത്തുകളിലെ 103 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണില്‍



പാലക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ 39 ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഇന്‍ ചാര്‍ജ് കെ. മണികണ്ഠന്‍ ഉത്തരവിട്ടു. ഓഗസ്റ്റ് 18 ന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതും താഴെ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ മറ്റു വാര്‍ഡുകളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍. ക്രമനമ്പര്‍, ഗ്രാമ പഞ്ചായത്ത്, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, പ്രദേശം എന്നീ ക്രമത്തില്‍


1. അഗളി-13 -ചിറ്റൂര്‍- കെട്ടിട നം. 206, 32, 39, 199, 731 എന്നിവ ഉള്‍പ്പെടുന്ന ചിറ്റൂര്‍ പ്രദേശം, കെട്ടിട നം. 78, 79, 87, 111 എന്നിവ ഉള്‍പ്പെടുന്ന പുലിയറ പ്രദേശം

2. അഗളി-14-കാരറ- കെട്ടിട നം. 282 മുതല്‍ 531 വരെ ഉള്‍പ്പെടുന്ന കാരറ ഊര്

3. അഗളി-18-ഒമ്മല- കെട്ടിട നം. 306, 304, 305 എന്നിവ ഉള്‍പ്പെടുന്ന അച്ചന്മുക്ക് പ്രദേശം

4. അലനല്ലൂര്‍-19-നല്ലൂര്‍പ്പുള്ളി- കെട്ടിട നം. 23, 29 എന്നിവ ഉള്‍പ്പെടുന്ന നെയ്തക്കോട് കോളനി

5. അലനല്ലൂര്‍- 22- കോട്ടപ്പള്ള കെട്ടിട നം. 86, 48, 75, 740 എന്നിവ ഉള്‍പ്പെടുന്ന കല്ലടി കോളനി

6. അമ്പലപ്പാറ-12-മലപ്പുറം- സബ് സെന്റര്‍ ഏരിയ, ബീഡിപ്പടി

7. അമ്പലപ്പാറ-15-പിലാത്തറ- തട്ടാന്‍പറമ്പ് പ്രദേശം

8. അമ്പലപ്പാറ-8- മുട്ടിപ്പാലം- ഒലിപ്പാറ പ്രദേശം മുട്ടിപ്പാലം അംഗന്‍വാടിക്കു സമീപം

9. ചാലിശ്ശേരി-4- ചൌച്ചേരി- ചൌച്ചേരിക്കുന്ന്, കൈപ്രക്കുന്ന്

10. എലപ്പുള്ളി-8- എടുപ്പുകുളം-എന്‍.വി.ചള്ള, എടുപ്പുകുളം, താഴേ പോക്കാന്‍തോട്

11. എലവഞ്ചേരി-11-പറശ്ശേരി-ആണ്ടിത്തറക്കാട്

12. എരുത്തേമ്പതി -6-കരുമാണ്ടകൌണ്ടനൂര്‍-ഗോപാലപുരം ബെഡ് കമ്പനി

13. കണ്ണാടി-5-യാക്കര-മൈത്രിനഗര്‍, കളിമണ്‍പാടം

14. കണ്ണാടി-6-ഉപ്പുംപാടം-കാക്കത്തറ

15. കണ്ണാടി-14-തരുവക്കുറുശ്ശി -പരക്കാട്

16. കണ്ണാടി-15-കടകുറുശ്ശി-കീരിയോട്, മന്ദാട്ടുകളം

17. കപ്പൂര്‍-2-പറക്കുളം-പറക്കുളം റേഷന്‍കട, ജി.എം. ആര്‍ .എസ്

18. കപ്പൂര്‍-10-കൊള്ളന്നൂര്‍-കാഞ്ഞിരത്താണി മുണ്ട്രോട്ട് ഭാഗം

19. കരിമ്പുഴ-3-കോട്ടപ്പുറം-തിപ്പിലിക്കോട് കോളനി, പള്ളിക്കുന്ന്

20. കരിമ്പുഴ-4-കാവുണ്ട-ഞെട്ടാര കോളനി

21. കരിമ്പുഴ -13-കരിമ്പുഴ-പാണ്ടന്‍പറമ്പ് കുന്ന്, കരിമ്പുഴ തെരിവ്

22. കരിമ്പുഴ-17-ആറ്റാശ്ശേരി-ചാഴിയോട്

23. കരിമ്പുഴ-18-ചോലക്കുറിശ്ശി-NREP കോളനി

24. കോങ്ങാട്-2- കൊട്ടശ്ശേരി-സീഡ്ഫാം

25. കോങ്ങാട്-11- മണ്ണാന്തറ-മണ്ണാന്തറ

26. കോങ്ങാട്-12- കോട്ടപ്പടി-നായാടിക്കുന്ന്

27. കോങ്ങാട്-13- പുളിയന്‍ക്കാട്-മാഞ്ചേരിക്കുന്ന്

28. കൊപ്പം-2-പുലാശ്ശേരി-കെട്ടിട നം. 22, 24, 29, 110 എന്നിവ ഉള്‍പ്പെടുന്ന കുണ്ടുനായര്‍തൊടി പ്രദേശം

29. കൊപ്പം-4-കൊപ്പം നോര്‍ത്ത്-കെട്ടിട നം. 204A, 187A, 187 എന്നിവ ഉള്‍പ്പെടുന്ന എളംബുലങ്ങാട് പ്രദേശം

30. കൊപ്പം-5-പ്രഭാപുരം-കെട്ടിട നം. 452 ഉള്‍പ്പെടുന്ന കാട്ടില്‍തൊടി പ്രദേശം

31. കൊപ്പം- 8-നെടുമ്പ്രക്കാട്- കെട്ടിട നം. 368, 322, 329, 544 എന്നിവ ഉള്‍പ്പെടുന്ന ഓണക്കുഴി പള്ളിക്ക് സമീപ പ്രദേശം.

32. കൊപ്പം-10-ആമയൂര്‍ -കെട്ടിട നം. 81 ഉള്‍പ്പെടുന്ന ആമയൂര്‍ സ്‌കൂള്‍ മേല്‍ഭാഗ പ്രദേശം

33. കൊപ്പം-12-തൃത്താല കൊപ്പം-കെട്ടിട നം. 248 ഉള്‍പ്പെടുന്ന പാലോളി പ്രദേശം.

34. കൊപ്പം-14-മേല്‍മുറി-കെട്ടിട നം. 177 ഉള്‍പ്പെടുന്ന അയ്യപ്പന്‍കാവ് പരിസര പ്രദേശം

35. കൊപ്പം-15-കിഴ്മുറി-കെട്ടിട നം. 50 ബി ഉള്‍പ്പെടുന്ന കുന്നൂര്‍ റേഷന്‍ കടക്ക് സമീപ പ്രദേശം

36. കൊപ്പം-16-കൊപ്പം സൗത്ത്-കെട്ടിട നം. 118, 263 എ എന്നിവ ഉള്‍പ്പെടുന്ന മാപ്പിളത്തൊടി പ്രദേശം

37. കോട്ടോപ്പാടം-12-വടശ്ശേരിപ്പുറം- വടശ്ശേരിപ്പുറം കോളനി, മണ്ണില്‍ കോളനി, വടശ്ശേരിപ്പുറം പീപ്പിള്‍സ് വില്ലേജിന് സമീപം, റഹ്മത് നഗര്‍ കൊമ്പം

38. കോട്ടോപ്പാടം-17- കൊടുവാളിപ്പുറം- കൊടുവാളിപ്പുറം സെന്റര്‍

39. കുലുക്കല്ലൂര്‍- 1-ചുണ്ടമ്പറ്റ -കെട്ടിട നം. 23 മുതല്‍ 28 വരെ ഉള്‍പ്പെടുന്ന പന്നിയാംതടം പ്രദേശം.

40. കുലുക്കല്ലൂര്‍- 7- മപ്പാട്ടുകര വെസറ്റ്-കെട്ടിട നം. 178 മുതല്‍ 196 വരെ ഉള്‍പ്പെടുന്ന മുണ്ടേംകുന്ന് ഭാഗം

41. ലെക്കിടി പേരൂര്‍-6- പത്തിരിപ്പാല- പത്തിരിപ്പാല പഴയചന്തഭാഗം ( സംസ്ഥാന ഹൈവെയുടെ പരിസരം)

42. മങ്കര-6- പുന്നേക്കാട് -പെരുവപള്ള

43. മങ്കര-7- കാരാട്ട്പറമ്പ്-പടിഞ്ഞാറേകോട്ട

44. മരുതറോഡ്-2-കുന്നംകാട് -കെട്ടിട നം. 26 മുതല്‍ 99 വരെ ഉള്‍പ്പെടുന്ന കുന്നംകാട് പ്രദേശം

45. മേലാര്‍ക്കോട്-4-കല്ലംപാട്-കെട്ടിട നം. 449 മുതല്‍ 563 വരെ ഉള്‍പ്പെടുന്ന തെക്കുംപുറം പ്രദേശം

46. മേലാര്‍ക്കോട്-10-അന്താഴി-കെട്ടിട നം. 120 മുതല്‍ 139 വരെ ഉള്‍പ്പെടുന്ന പള്ളിപ്പാടം പ്രദേശം

47. മേലാര്‍ക്കോട്-13-കടമ്പിടി-കെട്ടിട നം. 226 മുതല്‍ 335 വരെ ഉള്‍പ്പെടുന്ന ചാമരിക്കാട് പ്രദേശം

48. മുണ്ടൂര്‍- 12-കീഴ്പ്പാടം-കീഴ്പ്പാടം

49. മുണ്ടൂര്‍- 13-നാമ്പുള്ളിപ്പുര-നാമ്പുള്ളിപ്പുര

50. മുണ്ടൂര്‍- 14-പുനത്തില്‍-പുനത്തില്‍

51. മുതലമട -14-വലിയചള്ള- കെട്ടിട നം. 365 ഉള്‍പ്പെടുന്ന വലിയചള്ള പ്രദേശം.

52. നാഗലശ്ശേരി- 1-കൂറ്റനാട്- കെട്ടിട നം. 1012. 1085 എ ഉള്‍പ്പെടുന്ന കള്ളിവളപ്പ് പ്രദേശം

53. നാഗലശ്ശേരി- 2- നന്ദിയം കോട്-കെട്ടിട നം. 231 മുതല്‍ 241 വരെ ഉള്‍പ്പെടുന്ന തിരുത്തിപ്പാറ പ്രദേശം.

54. നാഗലശ്ശേരി- 5- നാഗലശ്ശേരി- കെട്ടിട നം. 25 ഉള്‍പ്പെടുന്ന ചെറുചാല്‍പ്പുറം-മൈലാഞ്ചിക്കാട് റോഡ് പ്രദേശം.

55. നാഗലശ്ശേരി- 7- പിലാക്കാട്ടിരി- കെട്ടിട നം. 122 എ ഉള്‍പ്പെടുന്ന പിലാക്കാട്ടിരി ബാലവാടി പ്രദേശം

56. നാഗലശ്ശേരി- 10- വാളറാംകുന്ന് - കെട്ടിട നം. 41 മുതല്‍ 70 വരെ ഉള്‍പ്പെടുന്ന മതുപ്പുള്ളി മുതല്‍ ബീരാന്‍പടി വരെയുള്ള പ്രദേശം, കെട്ടിട നം. 259 മുതല്‍ 301 വരെ ഉള്‍പ്പെടുന്ന എ.കെ.ജി. മുതല്‍ അത്താണി വരെയുള്ള പ്രദേശം

57. നാഗലശ്ശേരി- 16- ആമക്കാവ്- കെട്ടിട നം. 274 മുതല്‍ 296 വരെ ഉള്‍പ്പെടുന്ന ഒലിയാനപ്പുറം സാംസ്‌കാരിക നിലയം പ്രദേശം

58. പരുതൂര്‍- 12- തെക്കേക്കുന്ന്- പുന നിലം കോളനി

59. പരുതൂര്‍ -16- കരിയന്നൂര്‍- ടവര്‍ റോഡ് പുളിത്തടം പ്രദേശം

60. പട്ടഞ്ചേരി- 6- വണ്ടിത്താവളം- അയ്യപ്പന്‍കാവ്

61. പട്ടഞ്ചേരി- 11- തെക്കേക്കാട്- പാലകുളമ്പ്

62. പട്ടിത്തറ-1-അരീക്കാട്- അരീക്കാട്

63. പട്ടിത്തറ- 7-വെങ്കര-അലൂര്‍

64. പട്ടിത്തറ- 10- ധര്‍മ്മഗിരി- ധര്‍മ്മഗിരി

65. പട്ടിത്തറ- 11- വട്ടേനാട്-വട്ടേനാട്

66. പട്ടിത്തറ-12- മല- ഇ.എം.എസ് നഗര്‍

67. പിരായിരി-4- പേഴുങ്കര-കുരുക്കമ്പാറ

68. പിരായിരി-8- കുന്നംകുളങ്ങര- IHDP കോളനി ഇരുപ്പക്കാട്

69. പൊല്‍പ്പുള്ളി- 1- ചൂരിക്കാട്- കെട്ടിടം നം. 371 മുതല്‍ 398 വരെ ഉള്‍പ്പെടുന്ന വാലിയക്കാട് പ്രദേശം

70. പൊല്‍പ്പുള്ളി- 13- പൂത്തംപുള്ളി- കെട്ടിട നം. 37 മുതല്‍ 44 വരെ ഉള്‍പ്പെടുന്ന പുളിയംപാറ പ്രദേശം

71. പൂക്കോട്ടുകാവ് -7- താനിക്കുന്ന്- കെട്ടിട നം. 205 മുതല്‍ 209 വരെ ഉള്‍പ്പെടുന്ന വെണ്മരപ്പറമ്പ് പ്രദേശം

72. പൂക്കോട്ടുകാവ്-10- വാഴൂര്‍- വാഴൂര്‍ അംഗനവാടി-പള്ളി, മുളയന്തൊടി-ചൊവ്വാക്കാവ്

73. പൂക്കോട്ടുകാവ്-12-മുന്നൂര്‍ക്കോട് നോര്‍ത്ത്- കെട്ടിട നം. 179 ഉള്‍പ്പെടുന്ന കല്ലംപറമ്പ് പ്രദേശം

74. പുതൂര്‍- 8- ചാളയൂര്‍ - ചാളയൂര്‍, മുള്ളിശ

75. പുതുക്കോട്-5 -മണപ്പാടം-കണ്ണത്തുകാട്

76. പുതുപ്പരിയാരം- 17- വാര്‍ക്കാട്- കെട്ടിട നം 17/708, 17/615, 17/686 ഉള്‍പ്പെടുന്ന പുലിക്കോട് പ്രദേശം

77. പുതുപ്പരിയാരം-18- വള്ളിക്കോട്- കെട്ടിട നം. 18/284, 18/294 ഉള്‍പ്പെടുന്ന കുറുവന്‍കാട് പ്രദേശം

78. തച്ചമ്പാറ-1-ചൂരിയോട്-ചൂരിയോട്

79. തച്ചമ്പാറ-12- പൊന്നങ്കോട്-പൊന്നങ്കോട്

80. തച്ചനാട്ടുകര- 6-കുറുമാലിക്കാവ്- കെട്ടിട നം. 6/84 മുതല്‍ 6/743 വരെ ഉള്‍പ്പെടുന്ന പുത്തന്‍വാരിയത്ത് കോളനി പ്രദേശം

81. തച്ചനാട്ടുകര- 10-കൂരിമുക്ക്- കെട്ടിട നം. 761 ഉള്‍പ്പെടുന്ന ഇളംകുന്ന് പ്രദേശം

82. തച്ചനാട്ടുകര- 12- ചെത്തല്ലൂര്‍- കെട്ടിടം നം. 246 ഉള്‍പ്പെടുന്ന മാമ്പ്ര പ്രദേശം

83. തേങ്കുറിശ്ശി-1- അഞ്ചത്താണി പഴതറ- നെടുങ്ങരംകാട്, കൊരങ്ങോട്

84. തേങ്കുറിശ്ശി-14-കോട്ടടി-മണ്ണാത്തറ

85. തിരുമിറ്റക്കോട് -5-എഴുമങ്ങാട്-ആറങ്ങോട്ടുകര കളരിക്കപറമ്പ് കോളനി

86. തിരുവേഗപ്പുറ-2-വെസ്റ്റ് കൈപ്പുറം-നോര്‍ത്ത് കൈപ്പുറം

87. തിരുവേഗപ്പുറ-4- മനക്കല്‍ പീടിക- വേളക്കാട്, പാങ്കുഴി പള്ളിയാല്‍, കാളഞ്ചിറ അംഗനവാടി പരിസരം

88. തിരുവേഗപ്പുറ-9- വിളത്തൂര്‍ ഇടവര്‍ക്കുന്ന്- മുഴുവന്‍കോട്ടില്‍ കാവ്, പുറത്തൊടി

89. തിരുവേഗപ്പുറ -12- ഞാവള്‍കാട്-ലക്ഷംവീട് കോളനി

90. തിരുവേഗപ്പുറ-16- നരിപ്പറമ്പ്- കുന്നുംപുറം, താമരശ്ശേരി

91. തൃത്താല-1- വെള്ളിയാങ്കല്ല്- കെ.ബി.മേനോന്‍ ഹൈസ്‌ക്കൂളിനു പിറകു വശം

92. തൃത്താല-2- തൃത്താല-മുടവന്നൂര്‍ റോഡിന്റെ തുടക്കം

93. തൃത്താല-3-തച്ചറക്കുന്ന്- തച്ചറക്കുന്ന്

94. തൃത്താല- 8- ഞാങ്ങാട്ടിരി- കെട്ടിട നം. 240, 243 എന്നിവ ഉള്‍പ്പെടുന്ന ചക്കുറത്തികുന്ന് പ്രദേശം

95. തൃത്താല- 10- മാട്ടായ- അംഗനവാടി നം.20 റോഡ്, മാട്ടായ മസ്ജിദ് ചക്കാരക്കല്ല്

96. തൃത്താല-12- മുടവന്നൂര്‍- മുടവന്നൂര്‍

97. തൃത്താല-14- കര്യേയില്‍- കര്യേയില്‍

98. തൃത്താല-15- മേഴത്തൂര്‍- മേഴത്തൂര്‍

99. തൃത്താല-16- തുരുത്ത്- തുരുത്ത്

100. വണ്ടാഴി-14-പൊന്‍കണ്ടം-കടപ്പാറ

101. വാണിയംകുളം-16- കൂനത്തറ- മാമ്പുഴി പ്രദേശം, മാരിയില്‍

102. വെള്ളിനേഴി- 1-കാന്തള്ളൂര്‍- കെട്ടിട നം. 458 ഉള്‍പ്പെടുന്ന പറക്കുന്ന് പ്രദേശം

103. വെള്ളിനേഴി- 9-അങ്ങാടിക്കുളം- കെട്ടിട നം. 130 ഉള്‍പ്പെടുന്ന ചാക്ക്യാങ്കാവ് പ്രദേശം


മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍


1. തീവ്രബാധിത പ്രദേശങ്ങളില്‍ അതിര്‍ത്തി തിരിക്കുന്നതിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ട് പോലീസ് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ എന്നിവര്‍ സംയുക്തമായി സ്വീകരിക്കണം

2. കോവിഡ് പോസിറ്റീവ് ആകുന്നവരെ നിര്‍ബന്ധമായും ഡി.സി.സി, സി.എഫ്.എല്‍.ടി.സി യിലേക്ക് മാറ്റണം

3. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ്  വരെ ഹോം ഡെലിവറി നടത്തുന്നതിന് മാത്രമായി തുറന്നു പ്രവര്‍ത്തിക്കാം. മറ്റു വാണിജ്യസ്ഥാപനങ്ങള്‍ തുറക്കരുത്.

4. മരുന്നുകള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് ആര്‍.ആര്‍.ടി.മാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

5. അനാവശ്യ യാത്രകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ സെല്‍ഫ് ഡിക്ലറേഷന്‍ കൈവശം കരുതണം.

6. നിയന്ത്രണ മേഖലകളില്‍ പൊതു വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ദീര്‍ഘദൂര ബസുകള്‍ക്ക് കടന്നുപോകാം. എന്നാല്‍ ഈ മേഖലയില്‍ നിന്നും യാത്രക്കാരെ കയറ്റാനും ഇറക്കാനും പാടില്ല.

7. ആഴ്ച ചന്തകളും വഴിവാണിഭങ്ങളും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

8.ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും.

9. മെഡിക്കല്‍ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍, പെട്രോള്‍ പമ്പ് എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാം.

10. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.

11. വീടുകളിലും പൊതുസ്ഥലങ്ങളിലും ഒത്തുചേരല്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

12. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് 20 പേരെ മാത്രം ഉള്‍പ്പെടുത്തി നടത്താം.

13. മരണവീടുകളില്‍ 20 പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്.

14. മറ്റ് ആള്‍ക്കൂട്ടങ്ങള്‍, പൊതുപരിപാടികള്‍, സമരങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

15. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ലോക്ഡൗണ്‍ പ്രദേശങ്ങളില്‍ ദിവസത്തില്‍ രണ്ട് തവണ സന്ദര്‍ശിച്ച് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

16. ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K