25 August, 2021 08:11:22 PM


പാലക്കാട് ജില്ലയിലെ 22 നഗരസഭാ വാര്‍ഡുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍



പാലക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലായ 22 നഗരസഭാ വാര്‍ഡുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം കണക്കിലെടുത്താണ് ഉത്തരവെന്ന് ജില്ലാ കലക്ടര്‍ ഇന്‍ ചാര്‍ജ് കെ. മണികണ്ഠന്‍ അറിയിച്ചു. ചുവടെയുള്ള പട്ടികയില്‍ ഉള്‍പ്പെടാത്ത മറ്റ് പ്രദേശങ്ങളില്‍ ഓഗസ്റ്റ് 18 ന് പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ട്.


സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍. ക്രമ നമ്പര്‍, നഗരസഭ, വാര്‍ഡ് നമ്പര്‍, (ഡബ്ലിയു.ഐ.പി.ആര്‍) എന്നീ ക്രമത്തില്‍.


1. ഒറ്റപ്പാലം നഗരസഭ- 4 (8.9)

2. ഒറ്റപ്പാലം നഗരസഭ- 11 (8.9)

3. മണ്ണാര്‍ക്കാട് നഗരസഭ- 2 (10.2)

4. മണ്ണാര്‍ക്കാട് നഗരസഭ- 24 (8.8)

5. ചെര്‍പ്പുളശ്ശേരി നഗരസഭ- 5 (14.4)

6. ചെര്‍പ്പുളശ്ശേരി നഗരസഭ- 28 (9.2)

7. ചെര്‍പ്പുളശ്ശേരി നഗരസഭ- 32 (11.2)

8. ചിറ്റൂര്‍- തത്തമംഗലം നഗരസഭ-18 (21.5)

9. ചിറ്റൂര്‍- തത്തമംഗലം നഗരസഭ-27 (8.4)

10. ചിറ്റൂര്‍- തത്തമംഗലം നഗരസഭ- 28 (16.7)

11. പട്ടാമ്പി നഗരസഭ- 15 (8.2)

12. പട്ടാമ്പി നഗരസഭ- 18 (16.4)

13. പട്ടാമ്പി നഗരസഭ- 22 (8.0)

14. പട്ടാമ്പി നഗരസഭ- 24 (9.3)

15. ഷൊര്‍ണ്ണൂര്‍ നഗരസഭ- 3 (12.8)

16. ഷൊര്‍ണ്ണൂര്‍ നഗരസഭ- 14 (8.9)

17. ഷൊര്‍ണ്ണൂര്‍ നഗരസഭ- 18 (12.2)

18. ഷൊര്‍ണ്ണൂര്‍ നഗരസഭ-19 (17.0)

19. ഷൊര്‍ണ്ണൂര്‍ നഗരസഭ-20 (17.3 )

20. ഷൊര്‍ണ്ണൂര്‍ നഗരസഭ-22 (19.0)

21. ഷൊര്‍ണ്ണൂര്‍ നഗരസഭ- 28 (15.2)

22. ഷൊര്‍ണ്ണൂര്‍ നഗരസഭ- 30 (8.9)


>  സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഭക്ഷണം, ഭക്ഷണസാധനങ്ങള്‍ എന്നിവ എത്തിച്ചു കൊടുക്കുന്നതിന് ആര്‍.ആര്‍.ടി, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം നഗരസഭ അധികൃതര്‍ ഉറപ്പാക്കുകയും ഇവര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്യണം.

>  ഇവിടെ അവശ്യ സേവനങ്ങള്‍ക്കും ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാന്‍ പോലീസ് നടപടി സ്വീകരിക്കണം.

>  അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം തുറക്കാം. പ്രദേശത്ത് ഹോം ഡെലിവറി സിസ്റ്റം മാത്രമാണ്  അനുവദിച്ചിട്ടുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K