24 August, 2021 02:38:50 PM


ഗ​ർ​ഭി​ണിയായ യുവതി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു; കു​ഞ്ഞി​നെ ഓ​പ്പ​റേ​ഷ​നി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു



ആ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി മ​രി​ച്ചു. ഓ​പ്പ​റേ​ഷ​നി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു. ത​ല​വ​ടി ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ പ്രി​യ​ങ്ക (26) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ രാ​വി​ലെ 6.30-നാ​ണ് സം​ഭ​വം. ഏ​ഴ് മാ​സം ഗ​ര്‍​ഭി​ണി​യാ​യ പ്രി​യ​ങ്ക​യ്ക്കു പ​നി വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്നു പ​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ത​യാ​യ പ്രി​യ​ങ്ക​യു​ടെ തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി തി​രു​വ​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രോ​ഗം മൂ​ര്‍​ശ്ശി​ച്ച​തോ​ടെ ഓ​പ്പ​റേ​ഷ​നി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തി കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും പ്രി​യ​ങ്ക​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ന​വ​ജാ​ത ശി​ശു വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. പ്രി​യ​ങ്ക​യു​ടെ മ​താ​വ് കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ഹ​രി​പ്പാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഭ​ർ​ത്താ​വ്: ചെ​ങ്ങ​ന്നൂ​ര്‍ കൊ​ല്ല​ക്ക​ട​വ് ചെ​രു​വ​ള്ളൂ​ര്‍ പാ​റ​പ്പു​റ​ത്ത് ശ്രീ​ജി​ത്ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K