21 August, 2021 10:48:29 AM
റിമാന്‍ഡ് പ്രതി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍
പാലക്കാട്: എടിഎം കവര്‍ച്ചാ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. പറളി സ്വദേശി അരുണിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സംഭവം. കാലിൽ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. രണ്ടു പോലീസുകാർ അരുണിന് കാവലുണ്ടായിരുന്നു. ഇവിടെ ഇവരെ വെട്ടിച്ചായിരുന്നു സ്വയംഹത്യ നടത്തിയത്.