19 August, 2021 10:36:23 AM
വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്
![](http://www.kairalynews.com/uploads/page_content_images/kairaly_news_16293495830.jpeg)
കണ്ണൂര്‍: വ്ലോഗർമാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. സർക്കാർ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. പ്രകോപനപരമായ വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
യൂട്യൂബിൽ ഇ ബുൾ ജെറ്റ് പങ്കുവച്ചിരുന്ന മറ്റു വിഡിയോകൾ തെളിവായി ഉപയോഗിച്ചാണ് പൊലീസ് നടപടി. തോക്ക് ചൂണ്ടിയും മറ്റും പ്രകോപനം സൃഷ്ടിക്കുന്ന ഇവരുടെ വിഡിയോകളുണ്ടെന്നും പൊലീസ് പറയുന്നു. കണ്ണൂർ സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതേസമയം മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് മനപൂര്‍വം കൂടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ ഇന്നലെ ആരോപിച്ചിരുന്നു.