18 August, 2021 04:07:45 PM


കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ




ക​ട്ട​പ്പ​ന: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​റി​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി.   ഷി​ജു അ​സീ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത മാ​റ്റു​ന്ന​തി​നു വേ​ണ്ടി ഇ​യാ​ൾ 13,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ ത​ന്നെ ഇ​യാ​ളെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K