17 August, 2021 03:28:18 PM


ഐ.എസ് ബന്ധം: കണ്ണൂരില്‍ രണ്ട് യുവതികളെ എന്‍ ഐ എ അറസ്റ്റ് ചെയ്തു



കണ്ണൂര്‍: ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ രണ്ട് യുവതികളെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ഐ .എസ് ആശയ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇവര്‍ ക്രേണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന ഗ്രൂപ്പിലുടെ ഐ എസ് ആശയം പ്രചരിപ്പിച്ചതായി എന്‍ ഐ എ പറഞ്ഞു.


ഇവരുടെ സുഹ്യത്ത് മുസാദ് നേരത്തെ എന്‍ ഐ എ കസ്റ്റഡിയിലായിരുന്നു. ഇന്ന് രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്ത്. ഇവരുടെ കണ്ണൂരിലെ വീടുകളില്‍ പരിശോധന നടത്തി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും ഇന്ന് തന്നെ ഡല്‍ഹിക്ക് കൊണ്ട് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K