13 August, 2021 05:56:03 PM


പത്താംതരം തുല്യത പരീക്ഷ ആഗസ്റ്റ് 16 മുതല്‍; പാലക്കാട് ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങള്‍



പാലക്കാട്: സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പത്താംതരം തുല്യത പരീക്ഷ ആഗസ്റ്റ് 16 ന് ആരംഭിക്കും. മെയ് 24ന് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന പരീക്ഷ കോവിഡ് സാഹചര്യത്തിലാണ് ആഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ നടത്തുന്നത്. ജില്ലയില്‍ 19 പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.  


കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചക്ക് 1.40 മുതല്‍ 4.30 വരെയാണ് പരീക്ഷ. ജില്ലയില്‍ 1061 പഠിതാക്കളാണ് പത്താംതരം തുല്യത പരീക്ഷയെഴുതുന്നത്. ഇതില്‍ 609 പേര്‍ സ്ത്രീകളും 452 പേര്‍ പുരുഷന്മാരുമാണ്. ഭിന്നശേഷിക്കാരായ 13 പഠിതാക്കളും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാവും പരീക്ഷയെഴുതുന്നുണ്ട്. 18 മുതല്‍ 67  വയസ് വരെ പ്രായമുള്ളവരാണ് പഠിതാക്കള്‍.


ആഗസ്റ്റ് 16 ന് മലയാളം, 17 ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 18 ന്  ഇംഗ്ലീഷ്, 24 ന് ഹിന്ദി, 25 ന് ഊര്‍ജ്ജതന്ത്രം, 26 ന് ജീവശാസ്ത്രം, 27 ന് രസതന്ത്രം, 31 ന് ഗണിതം, സെപ്റ്റംബര്‍ ഒന്നിന് സോഷ്യല്‍ സയന്‍സ് എന്നിങ്ങനെയാണ് പരീക്ഷകള്‍ .


ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍


1. ജി.വി.എച്ച്.എസ്.എസ്, വട്ടേനാട്

2. ജി.എച്ച്.എസ്.എസ്, പട്ടാമ്പി

3. കെ.വി.ആര്‍.എച്ച്.എസ്, ഷൊര്‍ണ്ണൂര്‍

4.  ജി.എച്ച്.എസ്.എസ്, ഈസ്റ്റ് ഒറ്റപ്പാലം

5. ജി.ജി.എച്ച്.എസ്.എസ്, ആലത്തൂര്‍

6. ജി.എച്ച്.എസ്.എസ്, കോട്ടായി

7. ജി.എച്ച്.എസ്.എസ്, കൊടുവായൂര്‍

8. ജി.ബി.എച്ച്.എസ്.എസ്, നെന്മാറ

9. ജി.എച്ച്.എസ്.എസ്, ചിറ്റൂര്‍

10. ജി.എം.എം.ജി.എച്ച്.എസ്, പാലക്കാട്

11. പി.എം.ജി.എച്ച്.എസ്.എസ്. പാലക്കാട്

12. ജി.എച്ച്.എസ്.എസ്. ബിഗ്ബസാര്‍, പാലക്കാട്

13. എച്ച്.എസ്, പറളി

14. എച്ച്.എസ്, മൂണ്ടൂര്‍

15. എച്ച്.എസ്.എസ്. ശ്രീകൃഷ്ണപുരം

16. ജി.എച്ച്.എസ്.എസ്. ചെര്‍പ്പുളശ്ശേരി

17. ജി.എച്ച്.എസ്, പൊറ്റശ്ശേരി

18. ഡി.എച്ച്.എസ്, നെല്ലിപ്പുഴ

19. ജി.എച്ച്.എസ്, അഗളി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K