26 July, 2021 04:46:11 PM


പാലക്കാട് സഹകരണ ബാങ്കിൽ കവർച്ച; ഏഴര കിലോ സ്വർണവും പണവും നഷ്ടമായി



പാലക്കാട്: നഗരത്തിന് സമീപമുള്ള സഹകരണ ബാങ്കിൽ കവർച്ച.  ചന്ദ്രനഗറിന് സമീപം പ്രവർത്തിയ്ക്കുന്ന മരുതറോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവർച്ച. ഏഴര കിലോ സ്വർണവും പതിനെട്ടായിരം രൂപയും കമ്പ്യൂട്ടർ സാമഗ്രികളും മോഷണം പോയതായി ബാങ്ക് അധികൃതർ അറിയിച്ചു.


രണ്ടു ദിവസത്തെ അവധിയ്ക്ക് ശേഷം ബാങ്കിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം പൊലീസിൽ അറിയിക്കുന്നത്. സൊസൈറ്റിയുടെ രണ്ടാമത്തെ ഷട്ടർ തുറന്ന് ഗ്ലാസ് പൊട്ടിച്ചാണ് കവർച്ചാ സംഘം അകത്ത് കയറിയത്. സ്ട്രോംഗ് റൂമിന്റെ വാതിൽ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് തുറന്ന സംഘം പിന്നീട് കമ്പികൾ മുറിച്ചു മാറ്റി സ്വർണ്ണവും പണവും മോഷ്ടിച്ചു. ഏഴര കിലോയോളം സ്വർണവും 18,000 രൂപയും പോയതായി ബാങ്ക് ഡയറക്ടർ വിനീഷ് പറഞ്ഞു.


ബാങ്കിന്റെ അലാറം സിസ്റ്റത്തിലേയ്ക്കുള്ള കേബിൾ മുറിച്ചിരുന്നു. സി സി ടി വി യുടെ മെമ്മറി കാർഡും കവർച്ചാ സംഘം എടുത്തിരുന്നു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പാലക്കാട് ഡിവൈഎസ്പി ശശികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K