22 July, 2021 06:05:30 AM
മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും ഒരു മീറ്റർ വീതം ഉയർത്തും; ജാഗ്രതാനിർദ്ദേശം
തൊടുപുഴ: മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകളും ഒരു മീറ്റർ വീതം ഉയർത്തി വെള്ളമൊഴുക്കാൻ സാധ്യത. ഈ സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എംവിഐപി അധികൃതർ അറിയിച്ചു.
ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായി നിലവിൽ ആറ് ഷട്ടറുകളും 70 സെന്റി മീറ്റർ വീതം തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്നുള്ള ഉത്പാദനം പരമാവധിയിലേക്ക് എത്തിച്ചതിനെ തുടർന്ന് മലങ്കരയിൽ ജലനിരപ്പ് ഉയർന്നു വരികയാണ്.
വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കും കൂടി. അതിനിടെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രണ്ടു ദിവസത്തേക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. നിലവിൽ മലങ്കര ഡാമിലെ ജലനിരപ്പ് 39.86 മീറ്ററാണ്. പരമാവധി സംഭരണശേഷി 42 മീറ്റർ.തൊടുപുഴ: മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകളും ഒരു മീറ്റർ വീതം ഉയർത്തി വെള്ളമൊഴുക്കാൻ സാധ്യത. ഈ സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എംവിഐപി അധികൃതർ അറിയിച്ചു.
ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായി നിലവിൽ ആറ് ഷട്ടറുകളും 70 സെന്റി മീറ്റർ വീതം തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്നുള്ള ഉത്പാദനം പരമാവധിയിലേക്ക് എത്തിച്ചതിനെ തുടർന്ന് മലങ്കരയിൽ ജലനിരപ്പ് ഉയർന്നു വരികയാണ്.
വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കും കൂടി. അതിനിടെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രണ്ടു ദിവസത്തേക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. നിലവിൽ മലങ്കര ഡാമിലെ ജലനിരപ്പ് 39.86 മീറ്ററാണ്. പരമാവധി സംഭരണശേഷി 42 മീറ്റർ.