19 July, 2021 05:37:40 PM


പാലക്കാട് ജില്ലയില്‍ ലഭിച്ചത് 8.46 മില്ലിമീറ്റര്‍ മഴ; അണക്കെട്ടുകളിലെ ജലനിരപ്പ് അറിയാം



പാലക്കാട്: ജില്ലയില്‍ നിലവില്‍ മംഗലം ഡാം മാത്രമാണ് തുറന്നിരിക്കുന്നത്. ഇവിടെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റിമീറ്റര്‍ വീതമാണ് തുറന്നിട്ടുള്ളത്. മംഗലം ഡാമില്‍ 76.70 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി ജലനിരപ്പ്.


ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഇപ്രകാരം: മലമ്പുഴ ഡാം 105.60 മീറ്റര്‍ (പരമാവധി ജലനിരപ്പ് 115.06), പോത്തുണ്ടി 99.65 മീറ്റര്‍ (പരമാവധി ജലനിരപ്പ് 108.204), മീങ്കര 152.55 മീറ്റര്‍ (പരമാവധി ജലനിരപ്പ് 156.36), ചുള്ളിയാര്‍ 144.17 മീറ്റര്‍ (പരമാവധി ജലനിരപ്പ് 154.08), വാളയാര്‍ 196.95 മീറ്റര്‍ (പരമാവധി ജലനിരപ്പ് 203), ശിരുവാണി 871.81 മീറ്റര്‍ (പരമാവധി ജലനിരപ്പ് 878.5), കാഞ്ഞിരപ്പുഴ 91.60 മീറ്റര്‍ (പരമാവധി ജലനിരപ്പ് 97.50) 


ജില്ലയില്‍ ലഭിച്ചത് 8.46 മില്ലിമീറ്റര്‍ മഴ


കാലവര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം 8.46 മി.മി മഴ ലഭിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയിലെ ആറു താലൂക്കുകളിലായി ജൂലൈ 18 ന് രാവിലെ 8.30 മുതല്‍ ജൂലൈ 19 രാവിലെ 8.30 വരെ ലഭിച്ച ശരാശരി മഴയാണിത്. മണ്ണാര്‍ക്കാട് താലൂക്കില്‍ 7.6 മില്ലിമീറ്റര്‍, പട്ടാമ്പിയില്‍ 13.55 മി.മീ, ആലത്തൂരില്‍ 10.5 മി.മീ, ഒറ്റപ്പാലം 8.4 മി.മീ, ചിറ്റൂര്‍ 5, പാലക്കാട് 5.7 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K