17 July, 2021 06:06:08 PM


അധ്യാപകൻ ഉറങ്ങി: ഉത്തരക്കടലാസ്സ്‌ നഷ്‌ടമായി; 20 വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ



തൊടുപുഴ: അധ്യാപകന്‍റെ പക്കൽ നിന്നും ഉത്തരക്കടലാസ് നഷ്‌ടപ്പെട്ടതിനാൽ പുനഃപരീക്ഷയ്‌ക്കൊരുങ്ങി 20 വിദ്യാർഥികൾ. തൊടുപുഴ ന്യൂമാൻ കോളേജിലെ ബി.കോം വിദ്യാർത്ഥികൾക്കാണ് പരീക്ഷ വീണ്ടും എഴുതേണ്ടി വരിക. ബസ് യാത്രയ്ക്കിടെ ഉറങ്ങിപ്പോയ അധ്യാപകന് ഉത്തരക്കടലാസുകൾ നഷ്‌ടമാവുകയായിരുന്നു. സംഭവം നടന്ന ദിവസം തന്നെ പോലീസിൽ പരാതി നൽകുകയും അത് എം.ജി. സർവകലാശാലയിൽ അറിയിക്കുകയും ചെയ്തു. ജനുവരി മാസത്തിലായിരുന്നു പരീക്ഷ. ജൂലൈ മാസത്തിൽ ഫലം വരികയും ചെയ്തു.

നിലവിൽ ഈ 20 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞ് വച്ചിരിക്കുകയാണ്. സപ്ലിമെന്ററി പരീക്ഷയ്‌ക്കൊപ്പം ഇവർ പുനഃപരീക്ഷ എഴുതണം. പക്ഷെ ഈ മാർക്ക് 'സപ്ലിമെന്ററി' എന്ന് രേഖപ്പെടുത്താതെയാകും മാർക്‌ലിസ്റ്റിൽ ഉൾപ്പെടുത്തുക.
വിദ്യാർഥികൾ അന്വേഷിച്ചപ്പോഴാണ് ഉത്തരക്കടലാസുകൾ നഷ്‌ടമായ വിവരം അറിയുന്നത്. ഈ മാസം 26ന് കോളേജ് പ്രിൻസിപ്പാലിനെയും ഹിയറിങ്ങിന് വിളിപ്പിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K