15 July, 2021 07:41:08 PM
പാലക്കാട് ജില്ലയില്‍ അശ്വമേധം കുഷ്ഠരോഗ നിര്‍ണയ പരിപാടിയ്ക്ക് തുടക്കം
പാലക്കാട്: ജില്ലയിലെ മുഴുവന്‍ വീടുകളിലും പരിശോധന നടത്തി കുഷ്ഠരോഗികളെ കണ്ടെത്തുന്ന അശ്വമേധം പരിപാടിയുടെ നാലാം ഘട്ടത്തിന് തുടക്കമായി. പരിപാടിയുടെ ഭാഗമായി പരിശീലനം ലഭിച്ച വൊളന്റിയര്‍മാര്‍ വീടുകളില്‍ ബോധവത്ക്കരണം നടത്തും. ജൂലൈ 15 ന് തുടങ്ങി 2022 ഫെബ്രുവരിയില്‍ അവസാനിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുക.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളെ കണ്ടെത്തി ചികിത്സിക്കുന്നത് പാലക്കാട് ജില്ലയിലാണ്. പദ്ധതി പ്രകാരം അതിഥി തൊഴിലാളികള്‍, പട്ടികജാതി - പട്ടികവര്‍ഗ കോളനി നിവാസികള്‍, ആദിവാസികള്‍ എന്നിവരുടെ താമസ സ്ഥലങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും.
പാലക്കാട് നഗരസഭാ തലത്തില്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടി ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ.ഇ. കൃഷ്ണദാസ് അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.സ്മിതേഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബേബി, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.റോഷ്, ഡോ. ദീപ, ബേബി തോമസ് എന്നിവര്‍ പങ്കെടുത്തു.