20 June, 2021 10:05:57 PM
കുടുംബക്ഷേത്രത്തില്‍ രഹസ്യപൂജ; അറുപതോളം പേര്‍ക്ക് കോവിഡ്; ഒരു വാര്‍ഡ് പൂര്‍ണ്ണമായും അടച്ചു
കായംകുളം: കുടുംബക്ഷേത്രത്തില്‍ രഹസ്യമായി നടത്തിയ പൂജയിൽ പങ്കെടുത്തവർക്ക് കോവിഡ്. കായംകുളം നഗരസഭ 41 -ാം വാര്‍ഡിലെ സ്വകാര്യ കുടുംബക്ഷേത്രത്തില്‍ കഴിഞ്ഞ 13 ന് ആയിരുന്നു സംഭവം. പൂജയുമായി ബന്ധപ്പെട്ട് പ്രദേശത്തെ അറുപതോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നുറോളം പേര് സ്വയംനിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു.
നിയമ വിരുദ്ധമായി പൂജയ്ക്ക് നേതൃത്യം നല്കിയ ക്ഷേത്ര സെക്രട്ടറി അടക്കം 27 കുടുംബാഗങ്ങള്‍ക്കെതിരെയും പൂജ നടത്തിയ തന്ത്രിക്കും സഹായികള്‍ക്കുമെതിരേ കായംകുളം പോലീസ് കേസ് എടുത്തു. സംഭവത്തെ തുടര്‍ന്ന് കായംകുളം നഗരസഭ 41-ാം വാര്‍ഡ് പൂര്‍ണ്ണമായും അടച്ചിടുകയും ശക്തമായ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടവും പോലീസും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.