19 June, 2021 04:00:33 PM
പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ രക്ഷപെട്ട പതിനേഴുകാരൻ തൂങ്ങിമരിച്ച നിലയിൽ
പാലക്കാട്: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ രക്ഷപെട്ട പതിനേഴുകാരൻ തൂങ്ങിമരിച്ച നിലയിൽ. ഇയാൾ തമിഴ്നാട് സ്വദേശിയാണ്. പാലക്കാട് കുന്നത്തൂർമേടിലായിരുന്നു സംഭവം. വെള്ളിയാഴ്ച അർധരാത്രി ഒന്നോടെ നഗരത്തിൽ വാഹനപരിശോധനയ്ക്കിടെ പതിനേഴുകാരനും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് പോലീസ് തടഞ്ഞു.
ബൈക്കിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ബൈക്കിൽ ഏറ്റവും പിന്നിലായിരുന്ന പതിനേഴുകാരൻ പോലീസിനെക്കണ്ട് ഭയന്നോടി. സുഹൃത്തുക്കളായ കൗമാരക്കാരെ പോലീസ് ചോദ്യം ചെയ്തതോടെ ബൈക്ക് മോഷ്ടിച്ചതാണെന്ന് മനസിലായി. പതിനേഴുകാരനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയെങ്കിലും ഇയാളെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.