04 June, 2016 09:16:13 PM


എല്‍ഡിഎഫ് നയങ്ങള്‍ക്ക് തടസം നിന്നാല്‍ വച്ചു പൊറുപ്പിക്കില്ല: എം.വി.ഗോവിന്ദന്‍

കണ്ണൂര്‍: എല്‍ഡിഎഫിന്റെ നയങ്ങളും തീരൂമാനങ്ങളും നടപ്പാക്കുന്നതിനു തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍. മുഖ്യമന്ത്രിക്കും കണ്ണൂര്‍ ജില്ലക്കാരായ മറ്റു മന്ത്രിമാര്‍ക്കും ഇടതുമുന്നണി നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


'അഴിമതിയും കെടുകാര്യസ്ഥതയും തടയാനാണു പുതിയ ഡിജിപിയെയും വിജിലന്‍സ് ഡയറക്ടറെയും നിയമിച്ചത്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന്റെയും ജിഷ വധക്കേസിന്റെയും കാര്യത്തില്‍ ഡിജിപിയുടെ നിലപാടു ജനവിരുദ്ധമായിരുന്നു. ജിഷ വധക്കേസ് വനിതാ ഓഫിസറെ കൊണ്ട് അന്വേഷിപ്പിക്കണമെന്നതു ജനങ്ങളുടെ ആവശ്യമായിരുന്നുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K