18 June, 2021 11:01:48 AM
ഇടുക്കി ജലാശയത്തിൽ കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഉപ്പുതറ: ഇടുക്കി ജലാശയത്തിൽ വീണു കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. മാട്ടുതാവളം ഇല്ലിക്കൽപറമ്പിൽ മനു (31), മാട്ടുതാവളം കുമ്മിണിയിൽ ജോയ്സ് (31) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. റാപ്പിഡ് റസ്ക്യൂ ഫോഴ്സും (സ്കൂബ ടീം), ദേശീയ നിവാരണ സേനയും തെരച്ചിൽ നടത്തിവരികയായിരുന്നു.
കെട്ടുചിറയ്ക്കു താഴെ സീതക്കയത്തിൽ മീൻപിടിക്കാൻപോയതാണ് മനുവും ജോയ്സും. വലവീശി മീൻപിടിക്കുന്നതിനിടെ കാൽ വഴുതി ഒഴുക്കിൽപ്പെട്ട ജോയ്സിനെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ മനുവും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇരുവർക്കും ഒപ്പമുണ്ടായിരുന്ന മാണിക്കകത്ത് രതീഷാണ് വിവരം നാട്ടുകാരെ അറിയിച്ചത്.