18 June, 2021 09:24:24 AM
മാലിന്യം ഇട്ടതിനെച്ചൊല്ലി തര്‍ക്കം: വീട്ടമ്മ യുവാവിന്റെ കൈ വെട്ടിമാറ്റി
കുമളി: മാലിന്യം ഇട്ടതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മ യുവാവിന്റെ കൈ വാക്കത്തികൊണ്ട് വെട്ടിമാറ്റി. അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേപടവില്‍ മനുവിന്റെ(30) ഇടതുകൈയാണ് വാക്കു തര്‍ക്കത്തിനിടെ അയല്‍വാസയായി പട്ടശേരിയില്‍ ജോമോള്‍ വെട്ടിമാറ്റിയത്.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ജോമോള്‍ താമസിക്കുന്ന പുരയിടത്തിനോട് ചേര്‍ന്ന പറമ്ബില്‍ കുട്ടികളുടെ ഡയപ്പര്‍ ഉള്‍പ്പെടെയുള്ളവ കണ്ടതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം. ഇരുവീട്ടുകാരും തമ്മില്‍ മുമ്ബും പല വിഷയങ്ങളില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.