02 June, 2021 08:14:50 PM
ഭക്ഷ്യധാന്യ കിറ്റ് ആവശ്യമില്ലാത്തവര്‍ ജൂണ്‍ 30 നകം അറിയിക്കണം
പാലക്കാട്: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമായി വിതരണം ചെയുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ആവശ്യമില്ലാത്തവര്‍ ജൂണ്‍ 30 നകം അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടയിലോ താലൂക്ക് സപ്ലൈ ഓഫീസിലോ ഇക്കാര്യം രേഖാമൂലം ( സ്ഥിരമായിട്ടാണോ/ താത്ക്കാലികമായിട്ടോ) അറിയിക്കാം.
പ്രോക്സി സംവിധാനം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് റേഷന്‍ വാങ്ങാന്‍ നേരിട്ട് കടകളില്‍ എത്താന്‍ കഴിയാത്ത, അവശരായ വ്യക്തികള്‍ക്ക് റേഷന്‍ വാങ്ങുന്നതിന് പകരക്കാരനായി ഒരാളെ നിയോഗിക്കാം. പകരക്കാരനാകുന്ന വ്യക്തി അതേ റേഷന്‍ കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും എന്നാല്‍ റേഷന്‍ വ്യാപാരിയുമായി ബന്ധമില്ലാത്ത ആളായിരിക്കണം. പ്രോക്സി സംവിധാനം ആവശ്യമുള്ളവര്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുമായി ഫോണ്‍ മുഖേനയോ ഇ-മെയില്‍ വഴിയോ ബന്ധപ്പെട്ട് അവസരം പ്രയോജനപ്പെടുത്താമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.