31 May, 2021 09:27:32 PM
മംഗലം ഡാം നാളെ തുറക്കും; ചെറുകുന്നം പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
പാലക്കാട്: കാലവര്‍ഷത്തിനു മുന്നോടിയായി മംഗലം ഡാമില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി നാളെ (ജൂണ്‍ ഒന്ന്) രാവിലെ ഒന്‍പതിന് റിവര്‍ സ്ലുയിസ് വഴി വെള്ളം തുറന്നു വിടും. ചെറുകുന്നം പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.