30 May, 2021 07:24:26 AM
ആലപ്പുഴയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി അഞ്ജു(27)ആണ് തൂങ്ങി മരിച്ചത്. ശനിയാഴ്ചയാണ് സംഭവം.
രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് ഭർത്താവിന്റെ ബന്ധുക്കൾ സമീപത്ത് താമസിക്കുന്ന അഞ്ജുവിന്റെ ബന്ധുക്കളെ വിളിച്ചു വരുത്തി മുറിയുടെ ജനാല തുറന്നപ്പോഴാണ് മരണമറിഞ്ഞത്. അഞ്ജുവിന്റെ ഭർത്താവ് ത്രിപുര റൈഫിൾസിൽ ജോലി ചെയ്യുകയാണ്.
മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.