27 May, 2021 08:14:38 AM


വാഹന നികുതി ഒഴിവാക്കാന്‍ ഫോറം-ജി ഓണ്‍ലൈനായി സമര്‍പ്പിക്കാം


പാലക്കാട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന നികുതി ഒഴിവാക്കുന്നതിനുള്ള ഫോറം-ജി സമര്‍പ്പിക്കാന്‍ വാഹന ഉടമകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ ജി-ഫോം നല്‍കാന്‍ ഉദ്ദേശിക്കുന്ന വാഹന ഉടമകള്‍ വാഹന്‍ സോഫ്റ്റവെയറില്‍ ഓണ്‍ലൈനായി ഫീസടക്കാനുള്ള യൂസര്‍ ഐഡി, പാസ്‌വേര്‍ഡ് എന്നിവ ലഭിക്കാന്‍ വെള്ളക്കടലാസില്‍ അപേക്ഷ എഴുതി അതത് ഓഫീസുകളുടെ ഔദ്യോഗിക മെയിലിലേക്ക് അയക്കണം.


ആര്‍.ടി.ഒ ഓഫീസില്‍ അപേക്ഷ പരിശോധിച്ച് വാഹന്‍ സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് യൂസര്‍ ഐഡി, പാസ്‌വേര്‍ഡ് എന്നിവ അയക്കും. ഓണ്‍ലൈനായി ഫീസടച്ച ശേഷം ജി-ഫോം അപേക്ഷയ്‌ക്കൊപ്പം ഫീസ് രസീത് അടക്കം, അതാത് ആര്‍.ടി/ സബ് ആര്‍.ടി ഓഫീസുകളിലേക്ക് മെയില്‍ ചെയ്യണം.


പാലക്കാട്- kl09.mvd@kerala.gov.in
ആലത്തൂര്‍-kl49.mvd@kerala.gov.in
മണ്ണാര്‍ക്കാട്- kl50.mvd@kerala.gov.in
ഒറ്റപ്പാലം-kl51.mvd@kerala.gov.in
പട്ടാമ്പി- kl52.mvd@kerala.gov.in
ചിറ്റൂര്‍- kl70.mvd@kerala.gov.in



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K