02 June, 2016 11:48:18 AM
തലശേരിയില്‍ ബാങ്ക് ജീവനക്കാരി വെടിയേറ്റു മരിച്ചു, സുരക്ഷാ ജീവനക്കാരന്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: തലശേരി ഐഡിബിഐ ബാങ്കില്‍ ജീവനക്കാരി വെടിയേറ്റു മരിച്ചു. ബാങ്കിലെ ഉദ്യോഗസ്ഥ മേലൂര്‍ സ്വദേശി മില്‍ന വിനോദ് (31) ആണു കൊല്ലപ്പെട്ടത്. മില്‍നയുടെ തലയ്ക്കാണു വെടിയേറ്റത്. സുരക്ഷാ ജീവനക്കാരന്റെ തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്. തോക്കില്‍ തിര നിറക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. രാവിലെ ഒന്‍പതരയ്ക്ക് ബാങ്കിനുള്ളില്‍ വച്ചാണ് സംഭവം നടന്നത്.
സുരക്ഷാ ജീവനക്കാരനായ ഹരീന്ദ്രനെ (52) പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിയേറ്റ ഉടനെ തന്നെ മില്‍നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മില്‍നയുടെ തല ചിന്നിച്ചിതറിപ്പോയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു തവണയാണ് വെടിയുതിര്‍ന്നത്.
തലയ്ക്ക് വെടിയേറ്റ ഉടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, സമഗ്ര അന്വേഷണം വേണമെന്ന് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു.