16 May, 2021 01:47:49 PM


ഇസ്രയേൽ പ്രതിനിധി സൗമ്യയുടെ വീട്ടില്‍; കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്ന് കോൺസൽ ജനറൽ



തൊടുപുഴ: ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ വീട് ഇസ്രയേൽ പ്രതിനിധി സന്ദർശിച്ചു. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. മാലാഖ ആയാണ് ഇസ്രയേൽ ജനത സൗമ്യയെ കാണുന്നത്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രയേൽ സർക്കാർ ഉണ്ടെന്നും ഇസ്രായേൽ കോൺസൽ ജനറൽ പറഞ്ഞു. വീട് സന്ദര്‍ശിച്ച കോൺസൽ ജനറൽ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകി.


സൗമ്യയുടെ സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ വെച്ച് നടക്കും. ഇന്നലെ രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നത്. ഇന്നത്തെ പൊതുദർശനത്തിനും പ്രമുഖർ അടക്കം നിരവധി പേർ പങ്കെടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K