15 May, 2021 05:15:02 PM
കനത്ത മഴ: ഇടുക്കിയില്‍ ഇന്ന് വൈകിട്ട് 7 മുതല്‍ നാളെ രാവിലെ 7 വരെ യാത്രാനിരോധനം
തൊടുപുഴ: കനത്ത മഴയെ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ ഇന്ന് വൈകിട്ട് 7 മുതല്‍ നാളെ രാവിലെ 7 വരെ യാത്രാനിരോധനം ഏര്‍പ്പെടുത്തി. ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജില്ലയില്‍ കനത്ത മഴയും കാറ്റും തുടരുന്നതിനാലാണ് നടപടിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ പലഭാഗങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടാകുകയും, മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. മൂന്നാര്‍-വട്ടവട റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അടിമാലി-മൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്.