02 May, 2021 12:45:32 PM


തല മൊട്ടയടിക്കുമെന്ന് ഇ.എം അഗസ്തി; തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് എം.എം.മണി



തൊടുപുഴ: തുടര്‍ഭരണം വരുമെന്ന എല്‍ഡിഎഫിന്റെ പ്രവചനം ശരിയാണെന്ന് തെളിഞ്ഞതായി എം.എം മണി. സര്‍ക്കാറിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണീ വിജയമെന്നും തല മൊട്ടയടിക്കുമെന്ന തീരുമാനത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനര്‍ത്ഥിയായ അഗസ്തി പിന്മാറണമെന്നും എം.എം മണി പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തലമൊട്ടയടിക്കുമെന്ന ഇ.എം അഗസ്തിയുടെ പ്രതികരണം. 'എം.എം മണിക്ക് അഭിവാദ്യങ്ങൾ, തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠൻ നായർ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാൻ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്നായിരുന്നു' അഗസ്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 


ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ് നിലനില്‍ക്കുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉച്ചയോട് അടുക്കുമ്പോള്‍ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 90 സീറ്റുകളില്‍ എല്‍.ഡി.എഫ്. മുന്നേറുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K