25 April, 2021 06:34:27 PM
കോവിഡ് സ്ഥിരീകരിച്ച മോഷണക്കേസ് പ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു
തൊടുപുഴ: കോവിഡ് സ്ഥിരീകരിച്ച മോഷണക്കേസ് പ്രതി തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയി. തഴുവംകുന്ന് സ്വദേശിയായ 17-കാരനാണ് അധികൃതരുടെ കണ്ണുവെട്ടിച്ചു കടന്നത്. ആശുപത്രി പരിസരത്ത് പോലീസ് പ്രതിക്കായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്.
തൊടുപുഴ ടൗണ്‍ഹാളിനു സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്ന് 11 ഫോണുകളും അനുബന്ധ സാധനങ്ങളും കവര്‍ന്ന കൗമാരക്കാരന് പോലീസ് പട്രോള്‍ സംഘത്തിന്റെ മുന്നില്‍ വന്നുപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു. ആന്റിജന്‍ ടെസ്റ്റില്‍ പ്രതി പോസിറ്റീവാകുകയും തുടര്‍ന്നു ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ പോലീസ് കാവലുണ്ടായിരുന്നില്ല. ഇത് മുതലെടുത്തായിരുന്നു രക്ഷപ്പെടല്‍.