22 April, 2021 04:13:32 PM


എസ്.എം.എസ് കൊണ്ട് കോവിഡ് നന്നായി കുറയ്ക്കാം - പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍



പാലക്കാട്: എസ്.എം.എസ് കൃത്യമായി പാലിച്ചാല്‍ കോവിഡ് രോഗവ്യാപനം നന്നായി തന്നെ കുറയ്ക്കാനാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത അറിയിച്ചു. മാസ്‌ക് കൃത്യമായി ധരിക്കണം. മാസ്‌കില്‍ ഇടയ്ക്കിടെ തൊട്ടുകൊണ്ടിരിക്കുകയോ താടിയിലേക്ക് താഴ്ത്തി സംസാരിക്കുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്യുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുന്നതിന്റെ ഗുണം ഇല്ലാതാവുകയാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗവ്യാപനം ഒരു പരിധി വരെ കുറയ്ക്കാനാകും.


മറ്റു രോഗങ്ങള്‍ ഉള്ളവര്‍, രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് രോഗം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതല്‍. കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്നതില്‍ പഠനം നടന്നു വരികയാണ്. ഓഫീസുകള്‍, ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാതെയും കൈകള്‍ സോപ്പുപയോഗിച്ച് കഴുകിയും മാസ്‌ക് ഉപയോഗിച്ചും ശാരീരിക അകലം പാലിച്ചു കൊണ്ടും കോവിഡ് വ്യാപനം തടയുന്നതില്‍ ശ്രദ്ധചെലുത്തണമെന്നും ഡി.എം.ഒ ഓര്‍മിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K