16 April, 2021 03:57:46 PM


കേരളത്തിലേക്കുള്ള യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; എങ്ങനെ?



പാലക്കാട്: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി https://covid19jagratha.kerala.nic.in വെബ്സൈറ്റില്‍ Citizen ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന 'Visitor's entry' ഓപ്ഷനില്‍ നിന്നും 'Domestic entry' തെരഞ്ഞെടുക്കണം. ശേഷം വരുന്ന പേജില്‍ 'New registration in covid 19 jagratha portal' ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി വേരിഫൈ ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യണം. സ്‌ക്രീനില്‍ വരുന്ന കാപ്ച്ച കോഡ് കൂടി എന്റര്‍ ചെയ്ത് കഴിയുമ്പോള്‍ അല്‍പസമയത്തിനകം നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി നമ്പര്‍ വരും. ഒ.ടി.പി എന്റര്‍ ചെയ്ത ശേഷം വേരിഫൈ ചെയ്യുക.


വേരിഫിക്കേഷനു ശേഷം നിങ്ങളുടെ പേര്, ജനന തിയ്യതി, ഐ.ഡി നമ്പര്‍ ഉള്‍പ്പടെ ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ശേഷം നല്‍കിയ വിവരങ്ങള്‍ സേവ് ചെയ്യുന്നതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാവും. രജിസ്ട്രേഷന്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് രജിസട്രേഷന്‍ വിവരങ്ങള്‍ ടെക്സ്റ്റ് മെസേജായി വരുന്നതാണ്. മെസേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പാസ്സിന്റെ പി.ഡി.എഫ് ഫോം ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. യാത്രക്കാര്‍ക്ക് കേരളത്തിലേക്ക് വരുമ്പോള്‍ ചെക്പോസ്റ്റില്‍ ഈ യാത്രാ പാസ്സ് കാണിച്ച് യാത്ര ചെയ്യാന്‍ സാധിക്കും.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K