14 April, 2021 07:25:30 PM
പീരുമേട്ടില്‍ വ്യാജചാരായം; വാറ്റുപകരണങ്ങളും 220 ലിറ്റര്‍ കോടയും പിടിച്ചെടുത്തു
പീരുമേട്: പീരുമേട്ടില്‍ 220 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് കണ്ടെടുത്തു. പീരുമേട് കൂട്ടിക്കല്ല് സ്വദേശി യോഹന്നാന്‍റെ പുരയിടത്തില്‍ നിന്നുമാണ് ചാരായം വാറ്റി വില്‍ക്കുന്നതിനായി പാകപ്പെടുത്തി വച്ചിരുന്ന 220 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. പീരുമേട് എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ബെന്നി ജോസഫിന്റെ നേതൃത്വത്തില്‍ ഏലപ്പാറ- കൊച്ചുകരിന്തരുവി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്തു.