12 April, 2021 09:20:57 PM
കോവിഡ്: പാലക്കാട് ജില്ലയില്‍ ഇതുവരെ 3,39,786 പേര്‍ വാക്സിന്‍ സ്വീകരിച്ചു
പാലക്കാട്: ജില്ലയില്‍ ഇതുവരെ 3,39,786 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ജനുവരി 16 മുതല്‍ കോവാക്സിനും കോവിഷീല്‍ഡുമാണ് നല്‍കിവരുന്നത്. ജില്ലയിലെ ആകെ ജനസംഖ്യ 28,09,934 ആണ്. ഇതില്‍ 12.1 ശതമാനം പേരാണ് നിലവില്‍ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 45 - 59 വയസ്, അറുപതും അതിനു മുകളിലുമുള്ളവര്‍ എന്നിവര്‍ക്കാണ് നിലവില്‍ വാക്സിന്‍ നല്‍കി വരുന്നത്.
ജില്ലയില്‍ ആകെ 7547 പേരാണ് കോവാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത് 4052 പേരും രണ്ടാം ഡോസ് സ്വീകരിച്ചത് 3,495 പേരുമാണ്. അതേസമയം, ജില്ലയിലാകെ കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 3,32,239 ആണ്. ഇതില്‍ ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത് 2,98,311 പേരും രണ്ടാം ഡോസ് സ്വീകരിച്ചത് 33,928 പേരുമാണ്.
53,163 ആരോഗ്യപ്രവര്‍ത്തകരാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. കോവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചത്. ഇതില്‍ 31,342 പേര്‍ ഒന്നാം ഡോസും 21,821 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. കോവിഡ് മുന്നണി പ്രവര്‍ത്തകരില്‍ 51,412 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു. കോവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചത്. ഇതില്‍ 42,622 പേര്‍ ഒന്നാം ഡോസും 8790 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
45 മുതല്‍ 59 വയസ്സുവരെയുള്ള 53,967 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. ഇത് 53,300 പേര്‍ ഒന്നാം ഡോസും 667 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. അറുപതും അതിനു മുകളിലും പ്രായമുള്ള 1,73,697 പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 1,71,047 പേര്‍ ഒന്നാം ഡോസും 2650 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.