06 April, 2021 01:58:06 PM
പോളിംഗിനിടെ യുഡിഎഫ് ബൂത്ത് ഏജന്റിനെ ബൂത്തിനകത്ത് കയറി മർദിച്ചു; സംഭവം തൃക്കരിപ്പൂരിൽ
കണ്ണൂർ: പോളിംഗിനിടെ യുഡിഎഫ് ബൂത്ത് ഏജന്റിനെ ബൂത്തിനകത്ത് മർദിച്ചതായി പരാതി. കേരള കോൺഗ്രസ്-ജോസഫ് വിഭാഗം കാസർഗോഡ് ജില്ലാ സെക്രട്ടറി ജയിംസ് മാരൂരിനാണ് മർദനമേറ്റത്. ഇയാളെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിലിക്കോട് പഞ്ചായത്തിലെ വെള്ളച്ചാൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 127-ാം ബൂത്തിലായിരുന്നു സംഭവം. യുഡിഎഫ് സ്ഥാനാർഥി എം.പി. ജോസഫിനായി ബൂത്തിൽ ജയിംസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എൽഡിഎഫ് ബൂത്ത് ഏജന്റുമാർ തന്നെ മർദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി എം.പി. ജോസഫ്, ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.ടി.പി. കരീം എന്നിവർ ജയിംസിനെ ആശുപത്രിയിൽ സന്ദർശിച്ചു.