24 March, 2021 07:56:12 PM


100 കിമീ വേഗതയില്‍; തീരദേശ പാതയിലെ ഇരട്ടപ്പാതയിൽ കൂകിപ്പാഞ്ഞ് തീവണ്ടി



അമ്പലപ്പുഴ: അമ്പലപ്പുഴ- ഹരിപ്പാട് തീരദേശ പാതയിലെ ഇരുപാളങ്ങളിലും ട്രെയിൻ ഓടിത്തുടങ്ങി. പാളത്തിൽ വേഗ പരിശോധനയും നടത്തി. ഹരിപ്പാട് നിന്ന് 18 കിലോമീറ്റർ ദൂരം 17.28 മിനിറ്റു കൊണ്ട്‌ അമ്പലപ്പുഴയിലെത്തി. ഇതുവഴി നൂറ് കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടിയത്. 


ബുധനാഴ്‌ച വൈകിട്ട് പാളത്തിലൂടെ കൊച്ചുവേളി ബാംഗ്ലൂർ ട്രെയിൻ ആദ്യ സർവീസ് നടത്തും. അമ്പലപ്പുഴ ഹരിപ്പാട് ഇരട്ടപ്പാത കഴിഞ്ഞ മാർച്ചിലാണ് കമീഷൻ ചെയ്തത്.10 വർഷം കൊണ്ടാണ്  പൂർത്തീകരിച്ചത്. 347 കോടി രൂപയായിരുന്നു നിർമാണച്ചെലവ്. പരീക്ഷണാടിസ്ഥാനത്തിൽ നാല് ബോഗികളുമായി ഓടിയ ട്രെയിനിൽ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. 


ഈ റൂട്ടിൽ കരുവാറ്റയിലൊഴികെ എട്ട് അടിപ്പാത നിർമാണം പൂർത്തിയായി. നിലവിൽ ഹരിപ്പാട് അമ്പലപ്പുഴ റൂട്ടിൽ ഒരു പാതയിലൂടെ മാത്രമാണ് സർവീസ്‌. പരിശോധന വിജയകരമായി പൂർത്തിയാക്കിയതോടെ ബുധനാഴ്ച മുതൽ രണ്ട് പാതയിലും സർവീസ്‌ നടത്തും. ക്രോസിങിനായി അമ്പലപ്പുഴയ്‌ക്കും ഹരിപ്പാടിനുമിടയിൽ ട്രെയിൻ പിടിച്ചിടുന്നത് ഒഴിവാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K