23 March, 2021 05:04:27 PM
ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; ഒരാള്‍ ഓടി രക്ഷപെട്ടു
തൊടുപുഴ: ഏഴല്ലൂര്‍ കരയില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. താഴത്തെ പടവില്‍ മനുജോണ്‍സണ്‍ (25) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്‍റ് റെയ്ഡില്‍ ഉടുമ്പന്‍ചോല ഏഴല്ലൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയുടെ മുന്‍വശത്ത് റോഡരുകില്‍ വെച്ച് പിടിയിലായത്.
മനുവിനൊപ്പമുണ്ടായിരുന്ന ഏഴല്ലൂര്‍ കരയില്‍ പെരുമ്പാറയില്‍ വീട്ടില്‍ ഷെമന്‍റ് പി ജോസഫ് എന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിനായി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. കമ്ബത്തു നിന്നും കഞ്ചാവെത്തിച്ച് തൊടുപുഴ, പെരുമ്ബിള്ളിച്ചിറ ഭാഗങ്ങളിലുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയിലധികമായി എക്സൈസ് ഷാഡോ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.