10 March, 2021 06:20:24 PM
പൊലീസ് ഡ്രൈവര്‍: ഒറ്റത്തവണ പ്രമാണ പരിശോധന 15, 16, 17 തീയതികളില്‍
പാലക്കാട്: പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (കാറ്റ. നമ്പര്‍ 385/18) തസ്തികയുടെ ശാരീരിക അളവെടുപ്പിലും പ്രായോഗിക പരീക്ഷയിലും വിജയിച്ച പാലക്കാട് ജില്ലയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന മാര്‍ച്ച് 15, 16, 17 തീയതികളില്‍ രാവിലെ 10.30 ന് പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് എത്തണം. ഇത് സംബന്ധിച്ച് പ്രൊഫൈല്‍, എസ്.എം.എസ് അയച്ചതായും പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.