08 March, 2021 12:32:04 AM


തരൂരില്‍ പികെ ജമീല മത്സരിക്കില്ല: പിപി സുമോദ് സ്ഥാനാര്‍ഥിയാകും


cpim, pk jameela


പാലക്കാട്: തരൂര്‍ സീറ്റില്‍ സ്ഥാനാര്‍ഥിയായി പി കെ ജമീലയെ പരിഗണിക്കേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജില്ലാ നേതൃത്വത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് തീരുമാനം. ജമീലയെ മത്സരിപ്പിക്കുന്നത് തരൂരിലേയും മറ്റു മണ്ഡലങ്ങളിലേയും വിജയസാധ്യതയെ ബാധിക്കുമെന്ന നിലപാട് ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും നേതൃത്വം ആവര്‍ത്തിച്ചതോടെയാണ് ജമീലയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകുന്നത്.


നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ അഡ്വ. ശാന്തകുമാരിയെ ആയിരുന്നു സിപിഎം പരിഗണിച്ചിരുന്നത്. എന്നാല്‍ ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ഡിവൈഎഫ്‌ഐ നേതാവ് പിപി സുമോദിനെ തരൂരില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു. അതേസമയം അഡ്വ. ശാന്തകുമാരിയെ കോങ്ങാട് സീറ്റില്‍ മത്സരിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. പികെ ജമീലയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ തരൂര്‍ മണ്ഡലത്തിലും ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും വ്യാപകമായി പോസ്റ്റര്‍ പതിച്ചിരുന്നു.


അണികള്‍ക്കിടയിലും പ്രാദേശികമായും ശക്തമായ എതിര്‍പ്പ് നിലനില്‍ക്കവേ ജമീലയെ സ്ഥാനാര്‍ഥി ആയി ഇറക്കിയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന അഭിപ്രായം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ സമിതിയിലും നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു. ഇതോടെ സ്ഥാനാര്‍ഥി തീരുമാനം പുനപരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K