02 March, 2021 11:28:28 AM
ഷാഫി പറമ്പിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍; പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
പാലക്കാട്: പാലക്കാട് ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് മുന്‍ ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ്. ജില്ലയില്‍ ഗ്രൂപ്പുവഴക്കും വിമതനീക്കവും കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിയിലേക്ക് എത്തിയെന്നതിന്‍റെ തെളിവാണ് ഷാഫിക്കെതിരെയുള്ള എ വി ഗോപിനാഥിന്‍റെ പരസ്യ പ്രഖ്യാപനം .
അടിയുറച്ച കോണ്‍ഗ്രസുകാരനായിട്ടും തനിക്ക് അയോഗ്യതയാണ്. നിരന്തരമായ അവഗണനയാണ്. തന്നെ ഒതുക്കാനാണ് ശ്രമം. തനിക്കുള്ള ആ അയോഗ്യത എന്താണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. ഒരു നേതാക്കളും തന്നെ വിളിച്ച് എന്താണ് കാരണം എന്ന് അന്വേഷിക്കാറില്ല. ഇതുവരെയും പാര്‍ട്ടിക്കാരനാണ്.എന്നാല്‍ പാര്‍ട്ടി തന്നെ ഉപേക്ഷിച്ചാല്‍ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും ഗോപിനാഥ് പറഞ്ഞു.
മത്സരിക്കാനായി ഷാഫി പറമ്പിലിന്‍റെ പേര് ഉയര്‍ന്നു വന്നതിന് പിന്നാലെ പരസ്യ വിമര്‍ശനവുമായി എ വി ഗോപിനാഥ് മുന്നോട്ട് വരികയായിരുന്നു. ആലത്തൂര്‍ എംഎല്‍എ ആയിരുന്ന ഗോപിനാഥ് ഇപ്പോള്‍ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ്. കഴിഞ്ഞ ദിവസം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചിരുന്നു.