22 February, 2021 03:23:07 PM
ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ യുവതിയ്ക്ക് ലോറിയിടിച്ച് ദാരുണാന്ത്യം
അടിമാലി: ഇടുക്കി അടിമാലിയില്‍ വാഹനാപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. ചിന്നപ്പാറക്കുടി സ്വദേശിനി ചാന്ദിനി (22) ആണ് മരിച്ചത്. തിങ്കളാഴഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. ചാന്ദിനിയും ഭര്‍ത്താവും സഞ്ചരിച്ച ഇരുചക്രവാഹനം ടാങ്കര്‍ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഭര്‍ത്താവ് അനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.