17 February, 2021 08:21:37 PM


എം ജി യൂണിവേഴ്സിറ്റിയില്‍ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്; അപേക്ഷ 20 വരെ



കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ്ബയോസയൻസസിൽ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. ഒരൊഴിവാണുള്ളത് (പൊതുവിഭാഗം). ബി.എസ് സി. എം.എൽ.ടി യാണ് യോഗ്യത. പ്രവൃത്തിപരിചയം അഭിലഷണീയം. മാസം 20000 രൂപ ലഭിക്കും. 2021 ജനുവരി ഒന്നിന് 18 വയസിന് മുകളിലും 36 വയസിന് താഴെയുമാണ് പ്രായപരിധി. (പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ അനുവദിക്കും).


താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ (ഇമെയിൽ വിലാസം, രണ്ട് മൊബൈൽ ഫോൺ നമ്പറുകൾ സഹിതം) പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, അധികയോഗ്യത ഉണ്ടെങ്കിൽ ആയതും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 20ന് വൈകീട്ട് അഞ്ചിന് മുമ്പ് ഡെപ്യൂട്ടി രജിസ്ട്രാർ 2 (ഭരണം), മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം - 686 650 എന്ന വിലാസത്തിൽ അയയ്ക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K