15 February, 2021 09:38:46 PM
നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസുകാരെ പിരിച്ചുവിടാന്‍ തീരുമാനം
കുമളി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസുകാരെ പിരിച്ചുവിടാനടക്കമുള്ള അന്വേഷണ കമ്മീഷണന്‍റെ ശുപാര്‍ശകള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില്‍ രാജ്കുമാറിന്‍റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്‍റെ കണ്ടെത്തലുകളും ശുപാര്‍ശകളുമടങ്ങിയ റിപ്പോര്‍ട്ട് പൊതുവായി അംഗീകരിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനം. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുഛേദം 311 (2) പ്രകാരം പിരിച്ചുവിടാനുള്ള ശുപാര്‍ശയും ഇതില്‍ ഉള്‍പ്പെടും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം