15 February, 2021 06:01:07 PM
ആലത്തൂരിന്‍റെ സ്വന്തം ഉത്പന്നമായ 'നിറ' ബ്രാന്‍ഡ് അരി വിപണിയില്‍
ആലത്തൂര്‍: കാര്‍ഷിക മേഖലയില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ 'നിറ' ബ്രാന്‍ഡ് അരി വിപണിയിലെത്തി. പരിസ്ഥിതി സൗഹൃദ രീതിയില്‍ പൂര്‍ണ്ണമായും വിഷ രഹിതമായി ഉത്പാദിപ്പിച്ചെടുത്ത മട്ട അരിയും വെള്ളപ്പൊക്കത്തിനെ പ്രതിരോധിക്കാന്‍ തരിശു നിലത്ത് കൃഷിയിറക്കിയ സിഗപ്പി നെല്ലില്‍ നിന്നുള്ള ഇഡ്ഡലി അരിയുമാണ് നിറ പുറത്തിറക്കിയത്.
ഒരു കിലോയ്ക്ക് 60 രൂപ നിരക്കിലാണ് രണ്ട് ഉത്പന്നങ്ങളും വിപണിയിലെത്തുന്നത്. ആലത്തൂര്‍ പുതിയ ബസ് സ്റ്റാന്റിലുള്ള നിറ ഇക്കോ ഷോപ്പില്‍ അരി ലഭ്യമാവും. നിറ ബ്രാന്‍ഡ് വിഷ രഹിത അരിയുടെ വിപണന ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി ശ്രീധരന്‍ ആദ്യ കിറ്റ് ഏറ്റു വാങ്ങി. പരിപാടിയില്‍ കെ. ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി.