11 February, 2021 08:50:22 PM
ഓരോ കുടുംബത്തിനും പട്ടിണി കൂടാതെ ജീവിതം ഉറപ്പാക്കും - മന്ത്രി സുനില്‍കുമാര്‍
പാലക്കാട്: താഴെതട്ടിലുള്ള ഓരോ കുടുംബത്തിനും പട്ടിണി കൂടാതെ സമൂഹത്തില്‍ അന്തസോടെ ജീവികുന്നതിന് വേണ്ട സൗകര്യം ഉറപ്പാക്കുകയും ഓരോ കുടുംബത്തിനും വരുമാനത്തിന് അനുസ്യതമായി ജീവിക്കാനുള്ള ക്ഷേമം ഉറപ്പാക്കി കൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നയമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
സമൂഹത്തില്‍ വിദ്യാഭ്യാസം, ചികിത്സ സൗകര്യം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെയാണ് വികസനം പൂര്‍ണ്ണമാവുകയുള്ളു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതു ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായ ഇടപെടലാണ് നടത്തിയത്. അര്‍ഹരായവര്‍ക്ക് നിയമപരമായി അവകാശങ്ങള്‍ നേടിതരുകയാണ് അദാലത്തിന്റെ ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയുടെ പ്രത്യേകത പരിഗണിച്ചാണ് മണ്ണാര്‍ക്കാട് താലൂക്കിലെ അദാലത്ത് അഗളിയില്‍ സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന പരിപാടിയില്‍ 10 പേര്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡും 10 കുടുംബങ്ങള്‍ക്ക് വനഭൂമി പട്ടയങ്ങളും മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ വിതരണം ചെയ്തു.
അഗളി ഇ.എം.എസ് ഹാളില്‍ നടന്ന പരിപാടിയില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായി. എം.എല്‍.എ എന്‍. ഷംസുദ്ദീന്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്കന്‍, സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, നോഡല്‍ ഓഫീസര്‍ സൗരവ് ജെയ്ന്‍, എ.ഡി.എം എന്‍.എം. മെഹ്‌റലി, ഡെപ്യൂട്ടി കലക്ടര്‍മാരായ വി.കെ രമ, സുരേഷ്‌കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.